ജീവിതപങ്കാളിയെ തേടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ട രഞ്ജിഷ് മഞ്ചേരി വിവാഹിതനായി

മലപ്പുറം: ജീവിതപങ്കാളിയെ തേടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ട രഞ്ജിഷ് മഞ്ചേരി വിവാഹിതനായി. അധ്യാപികയായ സരിഗമയാണ് രഞ്ജിഷിന്റെ വധു.

ഏപ്രില്‍ 18ന് ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് വധുവിനെ അന്വേഷിച്ചു കൊണ്ടുള്ള കുറിപ്പ് രഞ്ജിഷ് ഫെയ്‌സ്ബുക്കില്‍ നല്‍കിയത്.

രഞ്ജിഷിന്റെ കുറിപ്പ് വൈറലാവുകയും ചെയ്തിരുന്നു. ജീവിതപങ്കാളിയെ കിട്ടിയ കാര്യവും ഫെയ്‌സ്ബുക്കിലൂടെ രഞ്ജിഷ് അറിയിച്ചിരുന്നു.