മലബാർ എക്സ്പ്രസ് ട്രെയിനു മുകളിൽ മരക്കൊമ്പ് പൊട്ടി വീണു. അരമണിക്കൂറോളം ട്രെയിൻ നിർത്തിയിട്ടു.

കാസർകോട്:ശക്തമായ കാറ്റിലും മഴയിലും മലബാർ എക്സ്പ്രസ് ട്രെയിനു മുകളിൽ മരക്കൊമ്പ് പൊട്ടി വീണു. അരമണിക്കൂറോളം ട്രെയിൻ നിർത്തിയിട്ടു. മംഗളൂരുവിൽനിന്നു തിരുവനന്തപുരത്തേക്കു പോകുന്ന ട്രെയിനിനു മുകളിലേക്കാണു മരക്കൊമ്പ് പൊട്ടി വീണത്. തുടർന്നു ബേക്കലിനടുത്തു നിർത്തിയിട്ടു. രാത്രി 7.45നാണു സംഭവം.

ട്രെയിനുമേൽ വീണ മരത്തിന്റെ ചില്ലുകൾ ഉള്ളിലേക്കു തെറിച്ചു. വാതിലിനടുത്ത് ആരുമില്ലാത്തതിനാൽ അപകടം ഒഴിവായി. ശബ്ദം കേട്ടു യാത്രക്കാർ ചെയിൻ വലിക്കുകയായിരുന്നു. ലോക്കോ പൈലറ്റ് എൻജിൻ പരിശോധിച്ചതിനു ശേഷം 8.15നു ട്രെയിൻ പുറപ്പെട്ടു.