കാമുകന്റെ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തു.ചിക്കാഗോയില്‍ മലയാളി യുവതി കുടുങ്ങി.

കാമുകന്റെ ഭാര്യയെ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലപ്പെടുത്താൻ ശ്രമിച്ചതിന് മലയാളി യുവതിയെ ചിക്കാഗോയില്‍ അറസ്റ്റ് ചെയ്തു . ടീന ജോണ്‍സിന് എതിരെയാണ് കൊലക്കുറ്റം ചുമത്തി ചിക്കാഗോ ഡ്യൂപേജ് കൗണ്ടി കോടതി അറസ്റ്റ് ചെയ്ത് തടവിലാക്കിയിരിക്കുന്നത്.

കൊലക്കുറ്റത്തിന് പുറമെ വാടകക്കൊലയാളിയെ ഉപയോഗിച്ച് കൊലനടത്താന്‍ ശ്രമിച്ചതിനും കേസ് എടുത്തിട്ടുണ്ട്

ഈമാസം 12ന് വൂഡ്‌റിജ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

ജനുവരിയില്‍ ഒരുഗുണ്ടാസംഘത്തിന് 7 ലക്ഷം ഇന്ത്യൻ രൂപ നല്‍കിയാണ് ടീന കാമുകന്റെ ഭാര്യയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഈ സംഭവം മണത്തറിഞ്ഞ പോലീസ് കഴിഞ്ഞ മൂന്നുമാസമായി ടീനയെ പിന്തുടരുകയായിരുന്നു.

കേസ് അടുത്തമാസം 15ന് കോടതി പരിഗണിക്കും. കേസില്‍ ശിക്ഷിച്ചാല്‍ 20 വര്‍ഷം തടവും പിഴയും നൽക്കേണ്ടി വരും.

2016 സെപ്റ്റംബര്‍ പതിനേഴിനായിരുന്നു മലയാളിയായ ടോബിയും ടീനയും തമ്മിലുള്ള വിവാഹം ചിക്കാഗോയില്‍ വെച്ച് നടന്നത്. പത്തനംതിട്ട മല്ലപ്പള്ളിക്കടുത്ത് കീഴ്‌വായ്പ്പൂര്‍ സ്വദേശികളുടെ മകളാണ് നഴ്‌സായ ടീന.

ടോബിയും ചിക്കാഗോയില്‍ സ്ഥിരതാമസക്കാരായ തിരുവല്ല വാളക്കുഴ സ്വദേശികളുടെ മകനാണ്