തീ​ര​ദേ​ശ​ത്തി​ന് 200 മീ​റ്റ​റി​നു​ള്ളി​ൽ നി​ർ​മാ​ണം പാ​ടി​ല്ലെ​ന്ന വ്യ​വ​സ്ഥ 50 മീ​റ്റ​റാ​യി ചു​രു​ക്കി​.ലക്ഷ്യം ടൂറിസം,

ന്യൂ​ഡ​ൽ​ഹി: തീ​ര​ദേ​ശ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം ഇ​റ​ക്കി. തീ​ര​ദേ​ശ​ത്തി​ന് 200 മീ​റ്റ​റി​നു​ള്ളി​ൽ നി​ർ​മാ​ണം പാ​ടി​ല്ലെ​ന്ന വ്യ​വ​സ്ഥ 50 മീ​റ്റ​റാ​യി ചു​രു​ക്കി​യാ​ണ് പു​തി​യ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യെ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ വി​ജ്ഞാ​പ​നം. നി​ല​വി​ൽ തു​ട​രു​ന്ന നി​ർ​മാ​ണ​ങ്ങ​ളി​ലും ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

തീ​ര​ദേ​ശ​ത്തെ പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ഇ​വി​ട​ങ്ങ​ളി​ലെ 30 ശ​ത​മാ​നം പ്ര​ദേ​ശ​ത്ത് മാ​ത്ര​മാ​യി​രി​ക്കും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി​യെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു. നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് പ​രി​സ്ഥി​തി സൗ​ഹൃ​ദ റി​സോ​ർ​ട്ടു​ക​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വ നി​ർ​മി​ക്കാ​മെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു.

ദ്വീ​പു​ക​ളി​ലെ നി​ർ​മാ​ണ​ത്തി​ന്‍റെ പ​രി​ധി 50 മീ​റ്റ​റി​ൽ നി​ന്നും 20 മീ​റ്റ​റാ​ക്കി കു​റ​ച്ചി​ട്ടു​ണ്ട്. വി​ജ്ഞാ​പ​ന​ത്തി​ൽ തീ​ര​ദേ​ശ പ​രി​പാ​ല​ന​മെ​ന്ന​ത് പു​തി​യ നി​ർ​വ​ച​ന​പ്ര​കാ​രം സ​മു​ദ്ര​തീ​ര​ദേ​ശ പ​രി​പാ​ല​ന മേ​ഖ​ലാ നി​യ​മം എ​ന്നും ഭേ​ദ​ഗ​തി വ​രു​ത്തി.