ബി.ജെ.പിയെ തോൽപ്പിക്കാൻ കോൺഗ്രസ് സഖ്യം ആവശ്യമില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ഹൈദരാബാദിൽ നാളെ തുടങ്ങുന്ന സി.പി.എം ദേശീയ സമ്മേളനത്തിൽ കോൺഗ്രസുമായി സഹകരിക്കാനുള്ള ഒരു തീരുമാനവും ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസ് സഖ്യം ആവശ്യമില്ലെന്ന് കോടിയേരി പറഞ്ഞു.

അതേസമയം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകത്തിന്റെ നിലപാടുകളാകും ശ്രദ്ധേയമാകുക. കോൺഗ്രസുമായി ബന്ധം വേണ്ടെന്ന രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിക്കാൻ ദേശീയ ഘടകങ്ങളിലേക്ക് പുതുതായി ആരെ കൊണ്ട് വരണമെന്ന ചർച്ചകളും സജീവമാകുകയാണ്.