ശ്രീജിത്തിന്റെ മരണം ഉരുട്ടിക്കൊലയെന്ന് സംശയം; മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനം

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിന് മൂന്നാംമുറയ്ക്ക് ആയുധം ഉപയോഗിച്ചെന്ന് സംശയം. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് സുപ്രധാന കണ്ടെത്തൽ. രണ്ട് തുടകളിലെ പേശികളിലും ഒരേപോലുള്ള ചതവുകൾ ഉണ്ടെന്ന് റിപ്പോര്‍ട്ട്. ലാത്തി പോലുള്ള ഉരുണ്ട വസ്തു ഉരുട്ടിയതെന്ന് സംശയം.സംഭവത്തില്‍ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചു. മർദ്ദനം എങ്ങനെയെന്ന് കണ്ടെത്തുന്നതിനാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നത്. അന്വേഷണ സംഘം വിദഗ്ധോപദേശം തേടി. അഞ്ചംഗ മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ് ശുപാർശ. നടപടി പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ .