മൂന്നു കൗമാരക്കാര്‍ ഒരുമരക്കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍

ബാര്‍മര്‍: മൂന്ന് കൗമാരക്കാരെ ഒരുമിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമടക്കം മൂന്ന് കൗമാരക്കാരെ മരത്തില്‍ ഒരുമിച്ച് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ദളിത് കുടുംബത്തില്‍പ്പെട്ട കുട്ടികളാണ് മരിച്ചത്. ദളിത് കുടുംബത്തില്‍പ്പെട്ടവരാണ് മരിച്ച പെണ്‍കുട്ടികള്‍.

പെണ്‍കുട്ടികള്‍ക്ക് 12, 13 വയസും. ആണ്‍കുട്ടിക്ക് 17 വയസും പ്രായമുണ്ട്. രണ്ട് പെണ്‍കുട്ടികളും ആണ്‍കുട്ടിയുമായി സൗഹൃദം പുലര്‍ത്തിയിരുന്നതായി ഗ്രാമവാസികള്‍ പറയുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണത്തെ സംബന്ധിച്ച് മറ്റ് ചില സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. പോലീസ് അന്വേഷണം പുരോഗമിക്കുന്നു.