കാശ്മീരില്‍ നിന്ന് കാണാതായ സൈനികന്‍ ഹിസ്ബുള്‍ മുജാഹിദില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

കശ്മീരില്‍ കാണാതായ സൈനികന്‍ തീവ്രവാദ സംഘടനയായ ഹിസ്ബുല്‍ മുജാഹിദീനില്‍ ചേര്‍ന്നു. ഈ മാസമാദ്യം ഈ സൈനികനെ ജമ്മു കാഷ്മീരില്‍ നിന്നു കാണാതിയിരുന്നു. ഇദ്രിസ് മിര്‍ എന്ന സൈനികനാണ് തീവ്രവാദ സംഘടനയില്‍ ചേര്‍ന്നത്.

ജമ്മു ആന്‍ഡ് കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി (ജെഎകെഎല്‍ഐ) യൂണിറ്റിലാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ഷോപ്പിയാനില്‍ നിന്നുമാണ് ഇയാളെ കാണാതായത്. തദേശവാസികളായ രണ്ടു പേരും സൈനികന്റെ ഒപ്പം ഹിസ്ബുള്‍ മുജാഹുദീനില്‍ ചേര്‍ന്നതായി പോലീസ് സ്ഥിരീകരിച്ചു.

സംഭവത്തില്‍ സൈന്യം ഇതു വരെ പ്രതികരിച്ചിട്ടില്ല. ജാര്‍ഖണ്ഡില്‍ പോസ്റ്റിങ് ലഭിച്ചതില്‍ ഇദ്രിസ് മിര്‍ അസന്തുഷ്ടനായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.