പ്രണവ് മോഹന്‍ലാല്‍ അമ്പത് കോടി ക്ലബില്‍

പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദി അമ്പത് കോടി ക്ലബില്‍. നൂറു ദിന പോസ്റ്ററിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസ് ഇങ്ങനെ അവകാശപ്പെടുന്നത്. സംവിധായകന്‍ ജീത്തു ജോസഫ്, നായകന്‍ പ്രണവ് മോഹന്‍ലാല്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി ബോക്‌സ് ഓഫീസ് കളക്ഷനില്‍ വിജയമായിരുന്നു. പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രമെന്ന ഹൈപ്പില്‍ തിയേറ്ററുകളിലേക്ക് ആളുകളുടെ കുത്തൊഴുക്കായിരുന്നു. പിന്നീട് കളക്ഷന്‍ സ്ലോ ആകുകയും ചെയ്തു.

ഈ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി ടോമിച്ചന്‍ മുളകുപാടത്തിന്‍റെ നിര്‍മ്മാണത്തില്‍ പ്രണവിനെ നായകനാക്കി സിനിമ പ്രഖ്യാപിച്ചത്.