ഇന്ത്യന്‍ മുസ്ലീങ്ങള്‍ രാമക്ഷേത്രം പൊളിച്ചിട്ടില്ല; ഭാരതീയർക്ക് അത് ചെയ്യാന്‍ കഴിയി: മോഹന്‍ ഭഗത്

മുംബൈ: ഇന്ത്യന്‍ മുസ്ലീങ്ങള്‍ രാമക്ഷേത്രം പൊളിച്ചിട്ടില്ലന്നും, ഇന്ത്യക്കാര്‍ക്ക് അത് ചെയ്യാന്‍ കഴിയില്ലെന്നും ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭഗത്.

ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ പൊളിച്ചത് വിദേശശക്തികളാണ്. അതിനാല്‍ തന്നെ അയോധ്യയിലും മറ്റിടങ്ങളിലും രാമക്ഷേത്രങ്ങള്‍ പുതുക്കിപ്പണിയേണ്ടത് രാജ്യത്തിന്‍റെ ആവശ്യകതയാണെന്നും ആര്‍.എസ്.എസ്. മേധാവി കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ പാലാര്‍ ജില്ലയില്‍ നടന്ന വിരാട് ഹിന്ദു സമ്മേളനത്തിലായിരുന്നു മോഹന്‍ ഭഗതിന്‍റെ അഭിപ്രായ പ്രകടനം.

അയോധ്യയിലെ രാമക്ഷേത്രം പുതുക്കിപ്പണിതില്ലെങ്കില്‍ മുറിഞ്ഞുപോവുന്നത് ഭാരതത്തിന്‍റെ സംസ്കാരിക വേരുകളാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. വര്‍ഷങ്ങള്‍ പഴക്കമുളള രാമജന്മഭൂമി – ബാബറി മസ്ജിദ് ഭൂമി തര്‍ക്കക്കേസ് ഇപ്പോള്‍ സുപ്രീകോടതിയുടെ പരിഗണനയിലാണ്. 2010 ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായുളള 13 അപ്പീലുകളാണ് ഇപ്പോള്‍ സുപ്രീംകോടതി പരിഗണിക്കുന്നത്.