യോഗി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തീരാ കളങ്കമെന്ന് ദിനേഷ് ഗുണ്ടു റാവു

ബെംഗളൂരു: ഉന്നാവോ സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ വാക്‌പോര്.

ഉന്നാവോ സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജിവെക്കണമെന്നും അദ്ദേഹത്തെ ചെരുപ്പ് കൊണ്ടിക്കണമെന്നുമുള്ള പ്രസ്താവനയാണ് വിവാദത്തിന് വഴിവെച്ചത്. ഈ പ്രസ്താവന നടത്തിയ കോൺഗ്രസ് പ്രസിഡന്റ് മാപ്പ് പറണമെന്നാണ് ബിജെപിയുടെ ആവശ്യം.

യോഗി ആദിത്യനാഥ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തീരാ കളങ്കമാണെന്നും അല്‍പമെങ്കിലും മാന്യതയുണ്ടെങ്കില്‍ അദ്ദേഹം രാജിവെക്കണമെന്നുമാണ് കര്‍ണാടക കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു പറഞ്ഞത്.

‘ആദിത്യനാഥ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് തീരാകളങ്കമാണ്. ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയാവാനുള്ള യോഗ്യത അദ്ദേഹത്തിനില്ല. മാന്യത അവശേഷിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം രാജിവെക്കണം’, ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.

മാത്രമല്ല കർണാടകയിൽ വന്നാൽ ആദിത്യനാഥിനെ ചെരുപ്പ് കൊണ്ടടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസ്താവന നടത്തിയതിന് കോണ്‍ഗ്രസ്സ നേതാവ് മാപ്പ പറയണമെന്ന് ബിജെപി നേതാവായ യെദ്യൂരപ്പയും ആവശ്യപ്പെട്ടിട്ടുണ്ട്