മേരികോമും വികാസും ഇടിബോക്‌സില്‍ സ്വര്‍ണം നേടി

ഗോള്‍ഡ് കോസ്റ്റ്: ബോക്‌സിങ്ങില്‍ പുരുഷന്‍മാരുടെ 75 കിലോഗ്രാം വിഭാഗത്തില്‍ വികാസ് കൃഷ്ണ സ്വര്‍ണം നേടി. കാമറൂണിന്റെ ഡ്യൂഡെന്നെ എന്‍സെഗുവിനെതിരെ ആധികാരികമായിരുന്നു വികാസിന്റെ വിജയം. ശനിയാഴ്ച വനിതകളുടെ 45 കിലോഗ്രാം വിഭാഗത്തില്‍ മേരികോമും പുരുഷന്‍മാരുടെ 52 കിലോഗ്രാം വിഭാഗത്തില്‍ ഗൗരവ് സോളങ്കിയും ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചിരുന്നു.

ഇതോടെ ഇന്ന് ഇന്ത്യ ബോക്‌സിങ്ങില്‍നിന്നു നേടുന്ന മൂന്നാമത്തെ സ്വര്‍ണമാണിത്. മൂന്നു സ്വര്‍ണം, രണ്ടു വെള്ളി, മൂന്നു വെങ്കലമടക്കം ബോക്‌സിങ്ങില്‍ ഇന്ത്യ ഇതുവരെ എട്ടു മെഡലുകള്‍ നേടിയിട്ടുണ്ട്. പുരുഷന്‍മാരുടെ 49 കിലോഗ്രാം വിഭാഗത്തില്‍ അമിത് പംഗലും പുരുഷന്‍മാരുടെ 60 കിലോഗ്രാം വിഭാഗത്തില്‍ മനീഷ് കൗശിക്കും ഫൈനലില്‍ തോറ്റു.
ഹോക്കിയില്‍ വെങ്കല മെഡലിനായുള്ള മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടു. ഇംഗ്ലണ്ടിനോടാണ് ഇന്ത്യയുടെ തോല്‍വി.