‘കത്തുന്ന മനുഷ്യന്’ ലോക ഫോട്ടോ അവാര്‍ഡ്

ആംസ്റ്റര്‍ഡാം: കത്തുന്ന മനുഷ്യനെ ചിത്രീകരിച്ചതിന് എ.എഫ്.പി ഫോട്ടോഗ്രാഫര്‍ റൊണാള്‍ഡോ ഷെമിറ്റിന് 2018ലെ വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡ് ലഭിച്ചു. വെനിസ്വേലയില്‍ നടന്ന പ്രക്ഷോഭത്തില്‍ ശരീരത്തില്‍ തീ കത്തിപടരുമ്പോഴും മുന്നോട്ടു കുതിക്കുന്ന പ്രക്ഷോഭകാരിയുടെ ചിത്രമാണിത്.

കത്തുന്ന ഒരു രാജ്യത്തിന്റെ മുഴുവന്‍ ഭീകരതയും പേറുന്നതാണ് ചിത്രമെന്ന് പുരസ്‌കാരനിര്‍ണയ സമിതി പറഞ്ഞു. പ്രസിഡന്റ് നിക്കോളാസ് മദുറോയ്‌ക്കെതിരെയായിരുന്നു പ്രതിഷേധം.

28കാരനായ വിക്ടര്‍ സലാസര്‍ എന്ന യുവാവാണ് ചിത്രത്തിലുള്ളത്. പോലീസിന്റെ ബൈക്ക് തകര്‍ക്കുന്നതിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് അഗ്‌നി മേലാകെ ആളിപ്പടര്‍ന്നത്. പൊള്ളലേറ്റെങ്കിലും വിക്ടര്‍ രക്ഷപ്പെട്ടു. മെക്‌സിക്കോക്കാരനായ ഷെമിറ്റ് എഎഫ്പിക്കുവേണ്ടി 2017 മെയിലാണ് ചിത്രം പകര്‍ത്തിയത്.