തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: ബിജെപി നേതാവിന് വെട്ടേറ്റു. മേലാങ്കോട് കൗൺസിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ പാപ്പനംകോട് സജിക്കാണ് വെട്ടേറ്റത്. ബൈപ്പാസിന് സമീപം വള്ളക്കടവ് വച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ സജിക്ക് തലക്കും ദേഹത്തും ഗുരുതര പരിക്കുകളുണ്ട്. അദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നില്‍ സിപിഎം, എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.