ഗോദയിൽ ഇന്ത്യ തന്നെ; സുശീല്‍കുമാറിനും അവാരെയ്ക്കും സ്വര്‍ണം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യയുടെ മുന്നേറ്റം. പുരുഷന്മാരുടെ 74 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സുശീല്‍ കുമാറും 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ രാഹുല്‍ അവാരെയുമാണ് സ്വര്‍ണം നേടിയത്.

ഫൈനലില്‍ സുശീല്‍ കുമാര്‍ ദക്ഷിണാഫ്രിക്കയുടെ യൊഹാസെ് ബോത്തയെയും അവാരെ കാനഡയുടെ സ്റ്റീവന്‍ തക്കഹാഷിയെയുമാണ് തോല്‍പിച്ചത് (15-7).

പുരുഷന്മാരുടെ 76 കിലോഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ കിരണ്‍ വെങ്കലം നേടി. മൂന്നാം സ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ മൗറിഷ്യസിന്റെ കതൗസ്‌കിയ പര്യാദവനെയാണ് കിരണ്‍ തോല്‍പിച്ചത്.

ഇതോടെ ഇന്ത്യയുടെ സ്വർണസമ്പാദ്യം പതിനാലായി. 14 സ്വർണവും ആറു വെള്ളിയും ഒൻപത് വെങ്കലവും അടക്കം 29 മെഡലുള്ള ഇന്ത്യ ഇപ്പോൾ മെഡൽ പട്ടികയിൽ മൂന്നാമതു തന്നെയാണ്.