ഉത്തരേന്ത്യൻ നടികമാര്‍ക്ക് അവസരം ലഭിക്കുന്നത് ലൈംഗിക ചൂഷണങ്ങള്‍ക്ക് നിന്നുകൊടുക്കുന്നത് കൊണ്ട്‌,നടിയുടെ വെളിപ്പെടുത്തല്‍

തെലുങ്ക് സിനിമയിലെ ലൈംഗിക ചൂഷണത്തിനെതിരേ നടുറോഡിൽ തുണിയുരിഞ്ഞ് പ്രതിഷേധിച്ച നടി ശ്രീ റെഡ്ഡി വീണ്ടും ഞെട്ടുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് തെലുങ്കിലെ പ്രമുഖ നിര്‍മാതാവിന്റെ മകന്‍ തന്നെ സ്റ്റുഡിയോയില്‍ വച്ച് പല തവണ ശാരീരികമായി ഉപയോഗിച്ചുവെന്ന് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീ റെഡ്ഡി ആരോപിച്ചു

‘ഞാന്‍ ഒരു ഇരയാണ്. പ്രമുഖനായ ഒരു നിര്‍മാതാവിന്റെ മകന്‍ എന്നെ സ്റ്റുഡിയോയില്‍ വച്ച് ശാരീരികമായി ഉപയോഗിച്ചു. സ്റ്റുഡിയോ സര്‍ക്കാരിന്റേതാണ്. അവര്‍ അത് ആ മനുഷ്യന് ചുമതലയേല്പിച്ചിരിക്കുകയാണ്. ഞാന്‍ സമയമാകുമ്പോള്‍ പേര് വെളിപ്പെടുത്താം. ചിത്രങ്ങളും നല്‍കാം. അതാണ് എന്റെ ബ്രഹ്മാസ്ത്രം.

അയാള്‍ എന്നെ ഇടയ്ക്ക് സ്റ്റുഡിയോയില്‍ കൊണ്ടുപോകാറുണ്ട്. അവിടെ വച്ച് ശാരീരികമായി എന്നെ ഉപയോഗിക്കാറുമുണ്ട്. തെലുങ്ക് സിനിമാ വ്യവസായം അടക്കിവാഴുന്ന ഒരു നിര്‍മാതാവിന്റെ മകനാണയാള്‍. അയാളെന്നോട് സ്റ്റുഡിയോയിലേക്ക് വരാന്‍ പറഞ്ഞു വിളിക്കുമ്പോള്‍ സംസാരിക്കാന്‍ വരാം, അല്ലാതെ ശാരീരികമായി ബന്ധപ്പെടാൻ വരില്ലെന്നാണ് ഞാൻ മറുപടി നൽകാറുള്ളത്.പക്ഷേ, അവിടെ എത്തിക്കഴിഞ്ഞാല്‍ അയാളെന്നെ അതിനായി നിര്‍ബന്ധിക്കാറാണ് പതിവ്. സ്റ്റുഡിയോകള്‍ നടിമാരെ ചൂഷണം ചെയ്യാന്‍ വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് ശ്രീ റെഡ്ഡി ആരോപിക്കുന്നു

സ്റ്റുഡിയോകള്‍ സുരക്ഷിതമായ
ലൈംഗിക പ്രവർത്തികൾക്കുവേണ്ടി ഉപയോഗിക്കുന്ന ഇടങ്ങളാണ്. വലിയ സംവിധായകര്‍, നിര്‍മാതാക്കള്‍, നടന്‍മാര്‍ ഇവരൊക്കെ സ്റ്റുഡിയോകള്‍ വ്യഭിചാരശാലയായാണ് ഉപയോഗിക്കുന്നത്. പുറത്തു നിന്നുള്ള ആരും തന്നെ അതിനകത്ത് കയറില്ല.പോലീസ് പരിശോധനയ്ക്കു വരില്ലസര്‍ക്കാര്‍ ഇതൊന്നും വലിയ കാര്യമാക്കില്ല.അതുകൊണ്ടാണ് ഇത് ഇവർക്ക്സുരക്ഷിതമായ ഇടമായി മാറുന്നത്ശ്രീ റെഡ്ഡി പറയുന്നു

തെലുങ്ക് നടിമാരെക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ ഉത്തരേന്ത്യൻ നടികമാര്‍ക്ക് ലഭിക്കുന്നത് അവര്‍ ലൈംഗിക ചൂഷണങ്ങള്‍ക്ക് നിന്നുകൊടുക്കുന്നത് കൊണ്ടാണെന്നും ശ്രീ റെഡ്ഡി അഭിമുഖത്തിൽ ആരോപിച്ചു.

കഴിഞ്ഞ പത്ത്-പതിനഞ്ച് വര്‍ഷമായി ഉത്തരേന്ത്യൻ നടിമാരാണ് തെലുങ്ക് ചിത്രങ്ങളില്‍ നായികമാരാകുന്നത്. എന്ത് കൊണ്ട് തെലുങ്ക് നടികൾ വരുന്നില്ല. പല ആളുകളും പറയാറുണ്ട് ഇവര്‍ ലൈംഗിക ചൂഷണങ്ങള്‍ക്ക് നിന്നുകൊടുക്കാറുണ്ടെന്ന്. അതുകൊണ്ടാണ് ആളുകള്‍ ഇവരോടും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന നടിമാരോടും താല്പര്യം കാണിക്കുന്നത്. അത് തന്നെയാണ് അവര്‍ക്ക് വേഷങ്ങള്‍ ലഭിക്കാനുള്ള കാരണവും. അവര്‍ എന്തിനും തയ്യാറാണ്. എന്നാല്‍, തെലുങ്ക് സ്ത്രീകള്‍ അങ്ങനെയല്ല.

എനിക്ക് നിരവധി സംവിധായകരില്‍ നിന്നും നിര്‍മാതാക്കളില്‍ നിന്നും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്.അവരെന്നെ നഗ്‌നതാ പ്രദര്‍ശനത്തിനും നഗ്‌നചിത്രങ്ങള്‍ നല്‍കുന്നതിനും പ്രേരിപ്പിച്ചിട്ടുണ്ട്. അവർ എന്നോട് നേരിട്ട് തന്നെ ചോദിച്ചിട്ടുണ്ട്. ഞാന്‍ അയച്ചിട്ടുമുണ്ട്. എന്റെ കയ്യില്‍ ഇതിനെല്ലാം തെളിവും ഉണ്ട്. എന്നിട്ട് പോലും അവര്‍ ഞങ്ങള്‍ക്ക് അവസരം നല്‍കുന്നില്ല

അവര്‍ ഞങ്ങളെ അവരുടെ ലൈംഗിക സംതൃപ്തിക്കു
വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. അടുത്ത ദിവസം ചിത്രീകരണ സ്ഥലത്ത് മറ്റൊരു പെണ്‍കുട്ടിയാകും. അത് ചോദ്യം ചെയ്താല്‍ അവര്‍ പറയും ‘ എന്നെ ചോദ്യം ചെയ്യാന്‍ നിനക്ക് അധികാരമില്ല. നീ എന്റെ കൂടെ കിടന്നത് നിന്റെ ഇഷ്ടത്തോടെയാണ് ഇത് എന്റെ തീരുമാനമാണ് നിനക്കെന്നോട് ചോദിക്കാന്‍ അവകാശമില്ല
എന്ന്. പെണ്‍കുട്ടികള്‍ വളരെ നിഷ്‌കളങ്കരാണ്. അതുകൊണ്ടാണ് അവര്‍ ഇതിനൊന്നും മറുപടി നല്‍കാത്തത്. ഞാന്‍ മാത്രമാണ് ഇതിനൊരു മറുപടിയുമായി വന്നിരിക്കുന്നത്

വലിയ സംവിധായകരും നടന്മാരും പല പണമിടപാടുകാരോടും നിര്‍മാതാക്കളോടുമൊപ്പമെല്ലാം കിടക്ക പങ്കിടാന്‍ ഞങ്ങളെ നിര്‍ബന്ധിക്കാറുണ്ട്. അവര്‍ ഞങ്ങളെ ലൈംഗികതയ്ക്കുള്ള പാവയാക്കി മാറ്റിയിരിക്കുകയാണ്. എന്നാല്‍ ഞങ്ങള്‍ക്കൊരു അവസരം നല്‍കുന്നുമില്ല-ശ്രീ റെഡ്ഡി പറയുന്നു.