അഫ്ഗാനില്‍ സ്ഫോടനം: കുട്ടികളുൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു.

കാബുൾ:അഫ്ഗാനിസ്ഥാനിലെ ഹെറാത്തിലുണ്ടായ സ്ഫോടനത്തിൽ നാലു കുട്ടികളുൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു മോട്ടോർ സൈക്കിളിൽ സ്ഥാപിച്ച സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ ഒന്‍‌പതു കുട്ടികള്‍ക്കു പരുക്കേൽക്കുകയും ചെയ്തു. അക്രമത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഷിൻഡൻഡ് ജില്ലയിലെ ആരാധനാലയത്തിനു സമീപത്താണു പൊട്ടിത്തെറിയുണ്ടായത്.

അതേസമയം മറ്റു രണ്ടു സംഭവങ്ങളിൽ അഫ്ഗാൻ നാഷനൽ പൊലീസിലെ മൂന്നു സൈനികർ കൊല്ലപ്പെട്ടതായും വിവരമുണ്ട്. താലിബാൻ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലും ക്വാറംകോല്‍ ജില്ലയിലുണ്ടായ സ്ഫോടനത്തിലുമാണു സൈനികര്‍ കൊല്ലപ്പെട്ടത്. മാർച്ച് 23ന് ലഷ്കര്‍ഗിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും 50 ഓളം പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു