ഇന്ത്യയ്ക്ക് ഒമ്പതാം സ്വര്‍ണം; ടേബില്‍ ടെന്നീസില്‍ പുരുഷ ടീം ഫൈനലിൽ നൈജീരിയയെ തകർത്തു

ഗോള്‍ഡ്‍കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒമ്പതാം സ്വര്‍ണ നേട്ടം. ടേബില്‍ ടെന്നീസില്‍ പുരുഷ ടീം വിഭാഗത്തിലാണ് ഇന്ത്യ ഒമ്പതാമത് സ്വര്‍ണവും നേടിയത്. ഫൈനലില്‍ നൈജീരിയയെ 3-0 ന് തോല്‍പ്പിച്ചാണ് സ്വര്‍ണം നേടിയത്. ഷൂട്ടിംഗിൽ ജിത്തു റായിക്ക് സ്വർണവും വനിതകളിൽ മെഹൂലി ഘോഷിന് വെള്ളിയും അപൂർവ ചന്ദേലയ്ക്ക് വെങ്കലവും ലഭിച്ചു.

നേരത്തേ വനിതകളുടെ ടേബില്‍ ടെന്നീസിലും ഇന്ത്യ സ്വര്‍ണ്ണം നേടിയിരുന്നു. മാണിക്യബത്ര, മൗമദാസ്, മധുരിക ഭട്കർ എന്നിവരടങ്ങിയ ടീമിനാണ് സ്വർണം. കോമൺവെൽത്ത് ടേബിൾ ടെന്നിസിൽ ഇതാദ്യമായാണ് ഇന്ത്യ സ്വർണം നേടുന്നത്. ഫൈനലിൽ സിംഗ പ്പൂരിനെയാണ് ഇന്ത്യ തോൽപ്പിച്ചത്. അതേസമയം കോമൺവെൽത്ത് ഗെയിംസ് അത്‍ലറ്റിക്സിലെ 400മീറ്ററിൽ മലയാളി താരം മുഹമ്മദ് അനസ് ഫൈനലിൽ കടന്നു.