ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം; വനിതകളുടെ ടീമിനത്തിലാണ് നേട്ടം

ഗോള്‍ഡ്‍കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടേബിള്‍ ടെന്നിസില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം. വനിതകളുടെ ടീമിനത്തിലാണ് ഇന്ത്യ സ്വര്‍ണ്ണം നേടിയത്. മാണിക്യബത്ര ,മൗമദാസ് ,മധുരിക ഭട്കർ എന്നിവരടങ്ങിയ ടീമിനാണ് സ്വർണം .കോമൺവെൽത്ത് ടേബിൾ ടെന്നിസിൽ ഇതാദ്യമായാണ് ഇന്ത്യ സ്വർണം നേടുന്നത്. ഫൈനലിൽ സിംഗപ്പൂരിനെയാണ് ഇന്ത്യ തോൽപ്പിച്ചത് .