മൂന്ന് പതിറ്റാണ്ടിനുശേഷം സൗദി അറേബ്യയില്‍ സിനിമാ തീയേറ്ററുകള്‍ തുറക്കുന്നു

Saudi people attend the concert of composer Yanni at Princess Nourah bint Abdulrahman University in Riyadh, Saudi Arabia December 3, 2017. Picture taken December 3, 2017. REUTERS/Faisal Al Nasser - RC1A89B33430

റിയാദ്: മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം സൗദി അറേബ്യയില്‍ ഈ മാസം 18 മുതല്‍ വീണ്ടും സിനിമാ തീയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷമാണ് തീയേറ്ററുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സൗദി ഭരണകൂടം നീക്കിയത്.

അമേരിക്കന്‍ തീയേറ്റര്‍ കമ്പനിയായ എ.എം.സി. എന്റര്‍ടെയിന്‍മെന്റിനാണ് സിനിമാ പ്രദര്‍ശനത്തിനുള്ള ആദ്യ ലൈസന്‍സ് ലഭിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദിയിലെ 15 ഓളം നഗരങ്ങളിലായി 40 തീയേറ്ററുകള്‍ എ.എം.സി തുറക്കും.

ഈ മാസം 18-ന് ആദ്യ തീയേറ്റര്‍ റിയാദില്‍ തുറക്കുമെന്ന് സൗദി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു.