സണ്ണി ലിയോണിന്റെ ജീവിതം സിനിമയാകുന്നു

സണ്ണി ലിയോണിന്റെ ജീവിതം സിനിമയാകുന്നു. പോണ്‍ ഫിലിം ഇൻഡസ്ട്രിയില്‍ നിന്ന് സിനിമയിലെത്തിയ താരമാണ് സണ്ണി ലിയോണ്‍. പിന്നീട് നിരവധി ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും സണ്ണി ലിയോണിനെ ശ്രദ്ധേയയാക്കി. ഇപ്പോള്‍ സണ്ണി ലിയോണിനെ കുറിച്ച് ഒരു സിനിമ വരുന്നുവെന്നാണ് വാര്‍ത്ത.

ഗ്ലാമറസ് ജീവിതം മാത്രമല്ല സണ്ണി ലിയോണിന്റെ ജീവിതത്തിലെ കഷ്‍ടപ്പാടുകളും സിനിമയില്‍ വരുന്നുണ്ട്. മുഴുനീള സിനിമയായിട്ടല്ല ഒരു വെബ് സീരിസ് ആയിട്ടാണ് സണ്ണി ലിയോണിന്റെ ജീവിതം പറയുക. സണ്ണി ലിയോണിന്റെ യഥാര്‍ഥ പേര് കരണ്‍ജീത് കൗര്‍ എന്നാണ്. ആ പേരിലായിരിക്കും വെബ് സീരിസും.