നയന്‍താരയുടെ ആക്ഷൻ ചിത്രം കൊലമാവ് കോകില

തെന്നിന്ത്യന്‍ ലേഡി സൂപ്പർസ്റ്റാർ നയന്‍താര കേന്ദ്രകഥാപാത്രമാകുന്ന തമിഴ് ചിത്രം ‘കൊലമാവ് കോകിലയുടെ’ (കൊക്കോ) ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലിപ് കുമാര്‍ ആണ്. ഇത്തവണ ആക്ഷന്‍ ചിത്രവുമായാണ് പ്രേക്ഷകരെ രസിപ്പിക്കാന്‍ നയന്‍താര എത്തുന്നത്. ചിത്രം നിര്‍മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സാണ്. ട്വിറ്ററിലൂടെയാണ് ഫസ്റ്റലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്.

ശരണ്യ പൊന്‍വണ്ണന്‍, യോഗി ബാബു, ജാക്ക്വലീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ആക്ഷനും ഹൊററിനും പ്രധാന്യം നല്‍കികൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ഓഗസ്റ്റില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.