തലയുടെ നായികയാകാനൊരുങ്ങി കീര്‍ത്തി

തമിഴകത്തിന്റെ തല അജിത്തിന്റെ നായികയാകാന്‍ ഒരുങ്ങുകയാണ് മലയാളി നടി കീര്‍ത്തി. ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് കീര്‍ത്തി അജിത്തിന്റെ നായികയായി വേഷമിടുന്നത്.

നേരത്തെ അജിത്ത് നായനകനായി ഒരുങ്ങിയ വിവേകം സംവിധാനം ചെയ്തത് ശിവയായിരുന്നു. ഇപ്പോള്‍ ദുബായില്‍ പുതിയ സിനിമയുടെ തിരക്കഥാ ജോലികളിലാണ് ശിവ. വിവേകത്തിന്റെ നിര്‍മ്മാതാക്കളായ സത്യ ജ്യോതി ഫിലിംസ് തന്നെയാണ് പുതിയ സിനിമയും നിര്‍മ്മിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരിക്കും അജിത് അഭിനയിക്കുക എന്നാണ് അണിയറ സംസാരം.