റെയില്‍വേ വികസനം: കേരളത്തിന് 427 കോടി

ദില്ലി: 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി 427.83 കോടി രൂപ ബജറ്റില്‍ വകയിരുത്തി.

പുതിയ പാതയ്ക്കായി 64.09 കോടിയും പാത ഇരട്ടിപ്പിക്കലിന് 294.97 കോടിയും ഗേജ് മാറ്റത്തിനായി 4.79 കോടിയും ആണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നതിന് 63.98 കോടിയും അനുവദിച്ചിട്ടുണ്ട്