കട്ടന്‍ചായയും ആരോഗ്യവും

കട്ടൻ ചായ ആരോഗ്യത്തിന് നല്ലതാണെന്ന പഠനങ്ങൾ വീണ്ടും പുറത്തുവന്നിരിക്കുകയാണ്.കട്ടൻ ചായയിലെ ആന്‍റി ഓക്സിഡന്‍റ് പോളിഫിനോൾ കോശങ്ങളിലെ ഡിഎൻഎ കേടുകൂടാതെ സംരക്ഷിക്കുന്നു.

ഹൃദയാരോഗ്യം സംരക്ഷിക്കാൻ കട്ടൻ സഹായകമാകുമെന്ന പഠനങ്ങളും പുറത്തുവരുന്നുണ്ട്. കട്ടൻ ചായയിലെ പോളി ഫിനൈൽ പല്ലിൽ പ്ലാക്ക് ഉണ്ടാകുന്നത് തടയുമെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ദഹനവ്യവസ്ഥയെ സുഗമമാക്കുമെന്നും ആസ്തമ,ചുമ,വലിവ്തുടങ്ങിയവയ്ക്ക് ആശ്വാസമാകുമെന്നും പഠനങ്ങൾ കാണിക്കുന്നു. വൈറ്റ്,ഗ്രീൻ ടീകൾ സ്ത്രീകളിൽ സ്തനാർബുദം തടയാൻ കാരണമാകുമെന്നും പഠനങ്ങൾ പറയുന്നു.