അമേരിക്കൻ യുദ്ധക്കപ്പലുകൾ സമുദ്രാതിർത്തി ലംഘിച്ചതായി ചൈന

ബെയ്ജിംഗ്: അമേരിക്കൻ യുദ്ധക്കപ്പലുകൾ സമുദ്രാതിർത്തി ലംഘിച്ചതായി ചൈന. കഴിഞ്ഞ ആഴ്ച ഹുയാഗ്യാൻ ദ്വീപിന് 12 നോട്ടീക്കൽ മൈൽ അകലെ യുഎസ് യുദ്ധക്കപ്പൽ എത്തിയതായും ഇതു ചൈനയുടെ പരമാധികാരത്തിനുമേലുള്ള കടന്നു കയറ്റമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ചൈന അറിയിച്ചു.

യുഎസ്എസ് ഹോപ്പർ യുദ്ധക്കപ്പലാണ് ഹുയാഗ്യാൻ ദ്വീപിനു സമീപമെത്തിയതെന്നും അമേരിക്ക തുടർച്ചയായി ചൈനയിലേക്ക് യുദ്ധക്കപ്പലുകൾ അയച്ചുകൊണ്ടിരിക്കുകയാണെന്നും ചൈന അറിയിച്ചു.

അതേസമയം അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായണ് പ്രദേശത്ത് പട്രോളിംഗ് നടത്തിയതെന്നു യുഎസ് വൃത്തങ്ങൾ അറിയിച്ചു. ഹുയാഗ്യാൻ ദ്വീപിന് 12 നോട്ടീക്കൽ മൈൽ അകലെ കപ്പൽ എത്തിയതായി യുഎസ് സൈനികർ സ്ഥിരീകരിച്ചിരുന്നു. ചൈനയുടെ പരമാധികാരത്തെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ ചൈനയ്ക്കു സ്വീകരിക്കാമെന്നും യുഎസ് കൂട്ടിച്ചേർത്തു.