ഡാര്‍വിന്റെ സിദ്ധാന്തം തെറ്റ്; പുസ്തകത്തില്‍ നിന്നും പുറത്താക്കണമെന്ന് കേന്ദ്രമന്ത്രി

ഔ​റം​ഗാ​ബാ​ദ്: ഡാ​ർ​വി​ന്‍റെ പ​രി​ണാ​മ സി​ദ്ധാ​ന്തം തെ​റ്റാ​ണെ​ന്നും ഭൂ​മി​യി​ൽ മ​നു​ഷ്യ​ൻ ഉ​ണ്ടാ​യ​ത് മ​നു​ഷ്യ​നാ​യി ത​ന്നെ​യാ​ണെ​ന്നും കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി. കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി സ​ഹ​മ​ന്ത്രി സ​ത്യ​പാ​ൽ സിം​ഗാ​ണ് ഡാ​ർ​വി​ന്‍റെ പ​രി​ണാ​മ സി​ദ്ധാ​ത്തി​നെ​തി​രെ രം​ഗ​ത്തു​വ​ന്ന​ത്. സ്കൂ​ൾ, കോ​ള​ജ് പാ​ഠ്യ​പ​ദ്ധ​തി​യി​ൽ​നി​ന്നും ഡാ​ർ​വി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡാ​ർ​വി​ന്‍റെ പ​രി​ണാ​മ സി​ദ്ധാ​ന്തം ശാ​സ്ത്രീ​യ​മാ​യി തെ​റ്റാ​ണ്. എ​പ്പോ​ഴാ​ണോ മ​നു​ഷ്യ​ൻ ഭൂ​മി​യി​ൽ ഉ​ണ്ടാ​യ​ത് അ​പ്പോ​ഴെ​ല്ലാം അ​വ​ൻ മ​നു​ഷ്യ​ൻ ത​ന്നെ​യാ​യി​രു​ന്നു. കു​ര​ങ്ങ് മ​നു​ഷ്യ​നാ​യി രൂ​പാ​ന്ത​ര​പ്പെ​ട്ട​താ​യി പൂ​ർ​വി​ക​ർ​പോ​ലും പ​റ​യു​ക​യോ എ​ഴു​തി​വ‍​യ്ക്കു​ക​യോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മും​ബൈ​യി​ലെ മു​ൻ പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​ണ് സിം​ഗ്. ഔ​റം​ഗാ​ബാ​ദി​ൽ ഓ​ൾ ഇ​ന്ത്യ വേദി​ക് സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.