ശാസ്ത്രലോകം കുതിക്കുന്നു; കുവൈത്തില്‍ ഹൃ​ദ​യ​വാ​ൽ​വ് ശസ്ത്രക്രീയ വിജയകരമാക്കി റോബോര്‍ട്ട്

ഡോ​ക്​​ട​റോ ന​ഴ്​​സു​​മാ​രോ ഒ​ന്നും വേ​ണ്ടി​വ​ന്നി​ല്ല. എ​ല്ലാം റോ​ബോ​ട്ട്​ ചെ​യ്​​തു. ഒാ​പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ മ​നു​ഷ്യ​നെ പു​റ​ത്തു​നി​ർ​ത്തി ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി​യ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ എ​ല്ലാം കി​റു​കൃ​ത്യം. റോ​ബോ​ട്ട് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഹൃ​ദ​യ​വാ​ൽ​വ് വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന ശ​സ്​​ത്ര​ക്രി​യ കു​വൈ​ത്തി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി.

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം ശ​സ്​​ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്. സ്വ​ദേ​ശി​ക്കാ​ണ്​ നെ​ഞ്ചു​കീ​റാ​തെ മൂ​ന്ന് ദ്വാ​ര​ങ്ങ​ളി​ലൂ​ടെ മാ​ത്രം ഹൃ​ദ​യ​വാ​ൽ​വ്​ മാ​റ്റി​വെ​ച്ച​ത്. കു​വൈ​ത്ത് ഹൃ​ദ്രോ​ഗ​ആ​ശു​പ​ത്രി​യി​ലെ ശ​സ്​​ത്ര​ക്രി​യ​വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജ​മാ​ൽ അ​ൽ ഫ​ദ്​​ലി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.