പുതിയ ഡ്യൂക്കില്‍ അത്യപൂര്‍വ്വ അ‍വസരം; വിപണിയില്‍ തരംഗമാകും

2013ലാണ് ആദ്യമായി ഡ്യൂക്ക് 390 ഇന്ത്യയില്‍ അവതരിച്ചത്. അന്ന് മുതല്‍ കെടിഎം ഡ്യൂക്കാണ് നിരത്തിലെ താരം. ഡീലര്‍മാരുടെ കയ്യില്‍ ഡ്യൂക്ക് 390കള്‍ എത്തേണ്ട താമസം വാങ്ങുവാനായി ഉപഭോക്താക്കളുടെ തിരക്കാണ്.

പുറത്തിറങ്ങി വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ ചലനം സൃഷ്ടിച്ച ബ്രാന്‍ഡാണ് കെടിഎം. ഇന്ത്യന്‍ യുവാക്കള്‍ക്കിടയില്‍ തരംഗമാണ് ഈ ഓസ്ട്രിയന്‍ സുന്ദരന്‍. 10,000 രൂപ അധിക വിലയില്‍ കറുത്ത കളര്‍സ്‌കീമിലുള്ള ഡ്യൂക്ക് 390 ഒരുക്കുന്നു. അധിക പണം നല്‍കിയാല്‍ വേറെ ആര്‍ക്കുമില്ലാത്ത പുത്തന്‍ സ്റ്റിക്കറിങ്ങില്‍ ഡ്യൂക്ക് സ്വന്തമാക്കാം.

016 EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ വെച്ചാണ് പുതുതലമുറ ഡ്യൂക്ക് 390യെ കെടിഎം അവതരിപ്പിച്ചത്.

ഡ്യൂക്ക് 390 ധാരാളം വിറ്റുപോയെങ്കിലും തിളക്കമേറിയ ഓറഞ്ച് കളര്‍ സ്‌കീം അത്ര പോരെന്ന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. അതുകൊണ്ടാണ് ആരാധകരുടെ അഭിപ്രായത്തെമാനിച്ചുള്ള സൗകര്യമെന്ന് അധികൃതര്‍ അറിയിച്ചു.