പ്രതിഭകളുടെ വജ്രത്തിളക്കം

ഛായഗ്രാഹകന്‍ വേണു സംവിധാനം ചെയ്യുന്ന മൂന്നാമത് ചിത്രം. വിശാല്‍ ഭരദ്വാജ് ദയക്ക് ശേഷം സംഗിത സംവിധാനം നിര്‍വ്വഹിക്കുന്ന മലയാള ചിത്രം. ഡോണ്‍, റാഈസ് തുടങ്ങിയ നിരവധി ബോളിവുഡ് സിനിമകളിലൂടെയും ഡോക്യൂമെന്ററികളിലൂടെയും ശ്രദ്ധേയനായ കെ.യു മോഹനന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം. ഫഹദ് ഫാസില്‍, മംമ്ത, മണികണ്ഠന്‍ ആചാരി, മാസ്റ്റര്‍ ചേതന്‍, നെടുമുടി വേണു തുടങ്ങീ നിരവധി പ്രഗത്ഭരായ അഭിനേതാക്കളുടെ സാന്നിദ്ധ്യം. ഇതൊക്കെയാണ് കാര്‍ബണ്‍ എന്ന ചിത്രത്തിന്റെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നത്.
ചിത്രം ആ പ്രതീക്ഷകളെ പൂര്‍ണമായും തൃപ്തിപ്പെടുത്തി എന്നുതന്നെ പറയാം. ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന സിബി എന്ന കഥാപാത്രമനസ്സിന്റെ ചാരത്തില്‍ നിന്നും വജ്രത്തിലേക്കുള്ള സഞ്ചാരമാണ് കാര്‍ബണ്‍.