മുഖക്കുരു മാറാന്‍ ഈ വ‍ഴികള്‍ പരീക്ഷിക്കാം

അല്‍പ്പം ബദാംഎണ്ണ ചെറുതായി ചൂടാക്കി വായ്, താടി എന്നീ ഭാഗങ്ങളില്‍നിന്നു മുകളിലേക്ക് ചെവിവരെ സാവധാനം മസാജ് ചെയ്യുക. ഈ പ്രക്രിയ പതിവായി ആവര്‍ത്തിച്ചാല്‍ കവിള്‍ തുടുത്ത് സുന്ദരമാകും.

മുഖത്തുണ്ടാകുന്ന പുളളികള്‍ മാറിക്കിട്ടാന്‍ വെണ്ണ നീക്കിയ മോരില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് യോജിപ്പിക്കുക. ഒരു കഷണം പഞ്ഞിയുപയോഗിച്ച് ഈ മിശ്രിതം മുഖമാസകലം തേച്ചുപിടിപ്പിക്കുക. ഉണങ്ങുമ്പോള്‍ ശുദ്ധജലത്തില്‍ കഴുകുക.

മുഖക്കുരു അകലാന്‍ ചന്ദനം, വെളളരിക്കാനീരില്‍ ചേര്‍ത്തിളക്കി പതിവായി മുഖത്തു പുരട്ടിയാല്‍ മതി.