കുട്ടികള്‍ക്കുളള പാല്‍പ്പൊടിയില്‍ ടൈഫോയിഡ് അണുക്കള്‍, ലോകമാകെ പരിഭ്രാന്തി

പാരീസ്: ലോകത്തെ പല രാജ്യങ്ങളിലും കുട്ടികള്‍ക്ക് അമ്മമാര്‍ കലക്കിക്കൊടുക്കുന്ന പാല്‍പ്പൊടി ബ്രാന്‍ഡായ ലാക്ടാലിസില്‍ ടൈഫോയിഡിന് കാരണമായ സാല്‍മണൊല്ല ബാക്ടീരിയ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫ്രഞ്ച് കമ്പനി 120 ലക്ഷം ടിന്‍ പാല്‍പ്പൊടി പിന്‍വലിച്ചു. ഫ്രഞ്ച് പോലീസ് രാജ്യത്തെ നിരവധി ഫാക്ടറികളില്‍ പരിശോധന നടത്തി. 83 രാജ്യങ്ങളില്‍ നിന്നാണ് പാല്‍പ്പൊടി പിന്‍വലിച്ചത്.

പാല്‍ കുടിച്ചതിനെത്തുടര്‍ന്ന് രോഗം പിടിപെട്ട കുട്ടികളില്‍ പലരുടെയും രക്ഷിതാക്കള്‍ കേസ് കൊടുത്തിരിക്കുകയാണ്.ഫ്രാന്‍സില്‍ മാത്രം 37 കുട്ടികളാണ് രോഗികളായത്.
ലോകത്തെ വലിയ പാലുല്പന്ന നിര്‍മ്മാതാക്കളിലൊന്നാണ് ലാക്ടാലിസ് ഗ്രൂപ്പ്. വര്‍ഷം 2100 കോടി ഡോളറിന്റെ കച്ചവടമാണ് കമ്പനി നടത്തുന്നത്.

ഇവരുടെ ഉല്പന്നമായ പിക്കോട്ട് ബിസ്‌കറ്റും പിന്‍വലിച്ചിട്ടുണ്ട്.