അറബ് ഹോപ്പ് മേക്കര്‍ പുരസ്‌ക്കാരം ഈജിപ്തിലെ മഹ്മൂദ് വാഹിദിന്

ദുബായ്: ഇത്തവണത്തെ അറബ് ഹോപ്പ് മേക്കര്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നത് ഈജിപ്തിലെ മഹ്മൂദ് വാഹിദിനാണ്. യു.എ.ഇ പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പുരസ്‌കാരം സമ്മാനിച്ചത്. കെയ്‌റോ ചാരിറ്റി എന്ന സംഘടനയിലൂടെ പ്രായമായവര്‍ക്കും സാധുക്കള്‍ക്കും പുതുജീവിതം നല്‍കുകയാണ് മഹ്മൂദ്.

പത്ത് ലക്ഷം ദര്‍ഹമാണ് മഹ്മൂദിന് സമ്മാനതുകയായി ലഭിച്ചത്. അറബ് ഹോപ്പ് മേക്കേഴ്‌സ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായി ശൈഖ് മുഹമ്മദ് അഞ്ച് കോടി ദര്‍ഹം നല്‍കുമെന്ന് പുരസ്‌ക്കാരച്ചടങ്ങില്‍ പ്രഖ്യാപിച്ചു. ഈജിപ്തില്‍ നിന്നുള്ള നവാല്‍ മുസ്തഫ, കുവൈത്തില്‍ നിന്നുള്ള മനാല്‍ മുസലേം, ഇറാക്കില്‍ നിന്നുള്ള സിഹാം ജര്‍ജീസ്, സുഡാനില്‍ നിന്നുള്ള ഫാരിസ് അലി എന്നിവരാണ് ഫൈനലിലെത്തിയ മറ്റ് മത്സരാര്‍ത്ഥികള്‍.