അക്വാപ്ലേനിംഗ് എന്ന റണ്‍വേയിലെ വെള്ളത്തില്‍ തെന്നിയതാകാമെന്ന് പൈലറ്റിന്റെ സഹപ്രവര്‍ത്തകന്‍

മുംബയ്: കരിപ്പൂര്‍ വിമാനപകടം അക്വാപ്ലേനിങ് മൂലം ആയിരിക്കാമെന്ന് പൈലറ്റ് സാം കാലിപ്‌സോ. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ക്യാപ്റ്റന്‍ ദീപക്
സാഠേയുടെ സഹപ്രവര്‍ത്തകന്‍ കൂടിയായ സാം കാലിപ്‌സോ അങ്ങനെയാണ് കരുതുന്നത്.
‘സാഠേ ഇതെല്ലാം ആലോചിച്ച് തന്നെ ആയിരിക്കും ഇത്തരമൊരു ലാന്റിങ് നടത്തിയത്. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാന്‍ ഇപ്പോള്‍ സാധിക്കില്ല

അക്വാപ്ലേനിങ് എന്നാല്‍ വെള്ളത്തില്‍ തെന്നിപ്പോവുന്ന അവസ്ഥയാണ്. റണ്‍വേയില്‍ മഴവെള്ളം കെട്ടിക്കിടക്കുയായിരുന്നു. റണ്‍വേയ്ക്കും
വിമാനത്തിന്റെ ചക്രങ്ങള്‍ക്കുമിടയില്‍ നേരിയ തോതില്‍ വെള്ളം കെട്ടി നില്‍ക്കുന്നുണ്ടെങ്കില്‍ എയര്‍ക്രാഫ്റ്റ് തെന്നാനുള്ള സാധ്യത ഏറെക്കൂടുതലാണ്.
വെള്ളമുള്ള എല്ലാ റണ്‍വേയിലും ഈ തെന്നല്‍ നടക്കണമെന്നില്ലെന്നും സാം പറയുന്നു.