അപര്‍ണ ബാലമുരളി കാമുകിയില്‍ അച്ചാമ്മയായി എത്തുന്നു

 

എസ് ബിജു ഒരുക്കുന്ന പുതു ചിത്രത്തില്‍ അപര്‍ണ ബാലമുരളിയും ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയുമാണ് നായികാനായകന്മാര്‍. കാമുകി എന്ന ചിത്രത്തില്‍ അച്ചാമ്മ എന്ന കഥാപാത്രമായമണ് അപര്‍ണ എത്തുന്നത്. കോളേജ് വിദ്യാര്‍ത്ഥിനിയായ അച്ചാമ്മയ്‌ക്കൊപ്പം പഠിക്കുന്ന അന്ധനായ ഹരി എന്ന കഥാപാത്രത്തെയാണ് അസ്‌കര്‍ അവതരിപ്പിക്കുന്നത്.

തനിക്ക് ഏറെ ഇണങ്ങുന്ന കഥാപാത്രമാണ് അച്ചാമ്മ എന്ന് അപര്‍ണ പറയുന്നു. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.