തെലുങ്കില്‍ താരസാന്നിധ്യമായി മാറി അനുപമ പരമേശ്വരന്‍

പ്രേമം എന്ന മലയാള സിനിമയിലൂടെ താരമായി മാറിയ നായികയാണ് അനുപമ പരമേശ്വരന്‍. എന്നാല്‍ ഇപ്പോള്‍ തെലുങ്കില്‍ തിരക്കേറിയ നായികയായികൊണ്ടിരിക്കുകയാണ് അനുപമ. സായ് ധരം തേജിന്റെ നായികയായി അനുപമ പരമേശ്വരന്‍ വീണ്ടും അഭിനയിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. കിഷോര്‍ തിരുമലയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

സായ് ധരം തേജയും അനുപമ പരമേശ്വരനും ഒന്നിച്ച് അഭിനയിച്ച തേജ് ഐ ലൌവ് യു എന്ന സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസറിന് പ്രേക്ഷരില്‍ നിന്നും വന്‍ വരവേല്‍പ്പ് ലഭിച്ചിരുന്നു. കരുണാകരന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു പ്രണയ ചിത്രമായിരിക്കും ഇത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്.