ആരാധകരെ ഹരംപിടിപ്പിച്ച് അനുഇമ്മാലുവിന്റെ പുതിയ ചിത്രങ്ങള്‍

തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നടിയായി അതിവേഗം വളര്‍ന്ന നടിയാണ് അനു ഇമ്മാനുവല്‍. മലയാളത്തില്‍ നിന്നുമായിരുന്നു അനുവിന്റെ തുടക്കമെങ്കിലും തെലുങ്ക് സിനിമയിലാണ് നടി സജീവമായിരിക്കുന്നത്. പവന്‍ കല്യാണിനൊപ്പം അനു അഭിനയിച്ച ആഗ്‌നതാവാസിയായിരുന്നു അവസാനം റിലീസിനെത്തിയ അനു ഇമ്മാനുവലിന്റെ സിനിമ.

സ്വപ്‌ന സഞ്ചാരി എന്ന സിനിമയില്‍ ജയറാമിന്റെ മകളായിട്ടായിരുന്നു അനു ആദ്യം അഭിനയിച്ചത്. ചിത്രത്തില്‍ സ്‌കൂളില്‍ പഠിക്കുന്ന ആ കുട്ടിയായിരുന്നെങ്കില്‍ അനു ഒത്തിരിയധികം മാറി പോയി. ഇപ്പോള്‍ പുറത്ത് വന്ന നടിയുടെ ഫോട്ടോസ് കണ്ടാല്‍ ആരും വിശ്വസിക്കില്ല. അത്രയധികം മാറ്റമാണ് സംഭവിച്ചിരിക്കുന്നത്.

മലയാളത്തിനടക്കം തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് പരിചിതമായ മുഖമാണ് അനു ഇമ്മാനുവലിന്റേത്. കുറഞ്ഞ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും അനു നായികയാവുന്ന മറ്റ് സിനിമകളും അണിയറയില്‍ ഒരുങ്ങുകയാണ്.

മലയാളത്തില്‍ 2011 ല്‍ റിലീസിനെത്തിയ സ്വപ്‌ന സഞ്ചാരി എന്ന സിനിമയിലൂടെയായിരുന്നു അനു ഇമ്മാനുവല്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ജയറാം നായകനായ സിനിമയില്‍ ജയറാമിന്റെ മകളുടെ കഥാപാത്രത്തെയായിരുന്നു അനു അവതരിപ്പിച്ചിരുന്നത്. രണ്ടാമതായി നിവിന്‍ പോളിയുടെ നായികയായി ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലുടെ അനു നായികയായി അരങ്ങേറ്റം കുറിച്ചു.

ആദ്യ രണ്ട് മലയാള സിനിമകള്‍ക്ക് ശേഷം അനു തെലുങ്കിലേക്ക് പോവുകയായിരുന്നു. ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ സജീവമായ നടി പവന്‍ കല്യാണിനെ പോലുള്ള പ്രമുഖ നടന്മാരുടെ നായികയായിട്ട് വിലസുകയാണ്.

സോഷ്യല്‍ മീഡിയയിലൂം നടി ആക്ടീവാണ്. അനുവിനെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ ദിനംപ്രതി വന്‍ വര്‍ദ്ധനവാണുള്ളത്. അടുത്തിടെ നടി ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ഫോട്ടോസ് വൈറലാവുകയും ചെയ്തിരുന്നു.

തമിഴ് സിനിമയിലും തന്റെ സാന്നിധ്യമറിയിക്കാന്‍ അനു ഇമ്മാനുവലിന് കഴിഞ്ഞിരുന്നു. തുപ്പറിവാളന്‍ എന്ന സിനിമയിലൂടെയായിരുന്നു അനു തമിഴില്‍ അഭിനയിച്ചത്. ബോക്‌സ് ഓഫീസിലും അനുവിന്റെ സിനിമ ഹിറ്റായിരുന്നു.

തെലുങ്കില്‍ ആഗ്‌നതാവാസി എന്ന പേരില്‍ നിര്‍മ്മിച്ച ബിഗ് റിലീസ് സിനിമയിലും അനു അഭിനയിച്ചിരുന്നു. ചിത്രത്തില്‍ പവന്‍ കല്യാണായിരുന്നു നായകന്‍. രണ്ട് നായിക പ്രധാന്യമുള്ള സിനിമയില്‍ കീര്‍ത്തി സുരേഷായിരുന്നു മറ്റൊരു നടി.