അക്രമത്തിനുള്ള മറുപടി അഹിംസ; അച്ഛനെ കൊന്നവർക്ക് മാപ്പ് നൽകണമെന്ന് വീണ്ടും ഓർമിപ്പിച്ച് പ്രിയങ്ക

അക്രമത്തിനുള്ള മറുപടി അഹിംസയാണ്, അല്ലാതെ കൂടുതൽ അക്രമമല്ല, താനും അതിലാണ് വിശ്വസിക്കുന്നതെന്നാണ് പ്രിയങ്ക ഗാന്ധി പറയുന്നത്. എന്റെ അച്ഛനെ കൊന്ന ശേഷം 7 പേർക്ക് താൻ മോചനം നൽകണമെന്ന് 8 വർഷങ്ങൾക്ക് മുൻപ് ആവശ്യപെട്ടത് പ്രിയങ്ക ഓർമപെടുത്തുകയാണ്. അന്ന് അങ്ങനെ ആവശ്യപെട്ടതിൽ പ്രിയങ്ക പറയുന്ന രണ്ട് കാരണങ്ങൾ ഉണ്ട്. ‘എന്റെ വ്യക്തിപരമായ നിലപാടിൽ നിന്നുള്ളതാണ് അത്, കൊല്ലപ്പെട്ടത് എന്റെ അച്ഛനാണ്, അതാണ് എന്റെ നിലപാട് വ്യക്തിപരമാണെന്ന് പറഞ്ഞത്. നിങ്ങൾക്കറിയാമല്ലോ അച്ഛനെ കൊന്നവരിൽ ഒരാളായ നളിനിയെ ഞാൻ ജയിലിൽ പോയി സന്ദർശിച്ചത്, അന്ന് അവരെ ജയിലിൽ പോയസന്ദർശിച്ചപ്പോഴാണ് എനിക്ക് ഒരുപാട് വികാരങ്ങളും, സങ്കടങ്ങളും ഉണർന്നത്. അത് കൊണ്ടാണ് ഞാൻ അന്ന് അങ്ങനെ ഒരു നിലപാട് എടുത്തത്’. 2008 മാർച്ചിലാണ് ജയിലിൽ ചെന്ന് നളിനിയെ കണ്ടത്.

അന്ന് തന്നോട് പ്രിയങ്ക പറഞ്ഞ കാര്യങ്ങൾ നളിനി വെളിപ്പെടുത്തിയിരുന്നു. ‘എന്റെ അച്ഛൻ നല്ലൊരു മനുഷ്യനായിരുന്നു. അദ്ദേഹം വളരെ സോഫ്റ്റ് ഉമായിരുന്നു. നിങ്ങൾ എന്തിനാണ് എന്റെ അച്ഛനെ കൊന്നത്. എന്ത് കാരണവും ആയിക്കോട്ടെ ..അതെല്ലാം ചർച്ചയിലൂടെ പരിഹരിക്കാമായിരുന്നില്ലേ..’ഇങ്ങനെ പറഞ്ഞതിലൂടെ ഇരുവരും കെട്ടിപിടിച്ചു കരഞ്ഞതായാണ് അന്ന് വന്ന പത്ര വാർത്തകൾ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തമിഴ് നാട്ടിലെ ശ്രീ പെരുമ്പത്തൂരിൽ വെച്ചാണ് അന്നത്തെ പ്രധാന മന്ത്രി രാജീവ് ഗാന്ധിയെ നളിനി ഉൾപ്പെടെ ഉള്ള തമിഴ് പുലികൾ മനുഷ്യ ബോംബായി എത്തി അദ്ദേഹത്തെ വധിച്ചത്.നളിനി അന്ന് രക്ഷപെടുകയും, പിന്നീട് വധ ശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ജയിലിൽ ആകുകയുമായിരുന്നു.

പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും എല്ലാം മോചനം നൽകണമെന്ന് ആവശ്യപെട്ടിട്ടും നളിനി ഉൾപ്പെടെ 7 പേര് ഇപ്പോഴും ജയിലിലാണ്. ഇവരെ വിട്ടയയ്ക്കാൻ സംബന്ധിച്ച നടപടികൾ തമിഴ്നാട് ഗവർണറിന്റെ പക്കൽ നീൽക്കുകയാണ്. ഇവരെ വിട്ടയയ്ക്കണമെന്ന തമിഴ്നാട് ഗവണ്മെന്റ് ആവശ്യം രാഷ്‌ട്രപതി റാം നാഥ് ഗോവിന്ദ് കഴിഞ്ഞ വർഷം ഏപ്രിലിൽ തള്ളി കളഞ്ഞിരുന്നു. രാജ്യത്തിൻറെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഹീന കൃത്യമാണ് രാജീവ് വധമെന്നും, അതിനാൽ ഇവരെ മോചിപ്പികരുതുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. എന്നാൽ തമിഴ്നാട് ഗവർണർക്ക് ഇത് സംബന്ധിച്ച് തീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. എന്നാൽ തമിഴ്നാട് ഗവർണ്ണർ ഇത് വരെ തീരുമാനം എടുത്തിട്ടില്ല.

കഴിഞ്ഞ ദിവസം പ്രിയങ്ക വളരെ സങ്കടത്തോടെ ആ കാര്യം ഓർക്കുകയും ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ നൽകിയ അഭിമുഖത്തിൽ താൻ അന്ന് പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നതായും പറയുകയായിരുന്നു. തന്റെ അച്ഛനെ കൊന്നവർക്ക് മനുഷ വികാരങ്ങളുടെയും, മാനവിക മൂല്യങ്ങളുടെയും പേരിൽ മാപ്പ് നൽകണമെന്ന തന്റെ ആവശ്യത്തിൽ ഇന്നും മാറ്റം വന്നിട്ടില്ല എന്ന പ്രിയങ്ക പറയുന്നു. ഇത് പ്രിയങ്ക ഗാന്ധിജിയുടെ അഹിംസ സിദ്ധാന്തത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു എന്നത് എടുത്ത് കാട്ടുന്നതാണ്. പ്രിയങ്ക ഗാന്ധിക്ക് അക്രമരാഷ്ട്രീയത്തിന്റെയും,വർഗീയതയുടെയും പ്രതിരൂപങ്ങളായ ശക്തികൾക്കെതിരെ പ്രവർത്തിക്കാനുള്ള കരുത്ത് പകരുന്നതും ആ നിലപാട് തന്നെയാണ്.