അന്നബെല്ല വീണ്ടും; മൂന്നാമത്തെ ചിത്രം അന്നബെല്ല കംസ് ഹോമിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ഹൊറര്‍ സീരീസായ അന്നബെല്ല സീരീസിലെ മൂന്നാമത്തെ ചിത്രമായ അന്നബെല്ല കംസ് ഹോമിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

ഒരു പെണ്‍കുട്ടിയുടെ ശരീരത്തില്‍ 12 പ്രേതാത്മാക്കള്‍ കയറുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പാരാനോര്‍മല്‍ ഗവേഷകരായ എഡ് വാരന്‍, ലൊറൈന്‍ വാരന്‍ ദമ്പതികളെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. എഡ്‌വേഡ്‌ വാറൻ, ലോറയിൻ വാറൻ എന്നിവരായി അന്നബെല്ലെ കംസ് ഹോമില്‍ എത്തുന്നത് പാട്രിക് വില്‍സണും വെറ ഫാര്‍മിഗയുമാണ്.

ഗാര്‍ ഡൗബെര്‍മാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്നബെല്ല, ദ നണ്‍ എന്ന ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയത് ഡൗബെര്‍മാനായിരുന്നു. കണ്‍ജറിങ് 2 സംവിധാനം ചെയ്ത ജെയിംസ് വാനും ഡൗബെര്‍മാനും ചേര്‍ന്നാണ് അന്നബെല്ല കംസ് ഹോമിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുതിയ ചിത്രത്തിലും പേടിപ്പെടുത്തുന്ന നിരവധിരംഗങ്ങളുണ്ടാകും എന്നാണ് കരുതുന്നത്.