കണ്ടക്ടര്‍ക്ക് കോവിഡ്; അങ്കമാലി കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

കൊച്ചി: കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അങ്കമാലി കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ട ബസ് ഡിപ്പോകളില്‍ ഒന്നാണ് അങ്കമാലിയിലേത്.

മങ്കട സ്വദേശിയായ കണ്ടക്ടര്‍ കഴിഞ്ഞദിവസം അങ്കമാലി-ആലുവ റൂട്ടിലെ ബസില്‍ ഡ്യൂട്ടി ചെയ്തിരുന്നു. 26നാണ് ഡ്യൂട്ടിക്ക് ശേഷം ഇദ്ദേഹം നാട്ടിലേക്ക് പോയത്. തുടര്‍ന്ന് രോഗലക്ഷണങ്ങളെത്തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയനായി. ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഡിപ്പോയിലെ മറ്റ് ജീവനക്കാരുമായി ഇദ്ദേഹത്തിന് സമ്പര്‍ക്കമുണ്ട്. അണുനശീകരണത്തിന് ശേഷം ഡിപ്പോ തുറക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി എറണാകുളം സോണല്‍ ഓഫീസര്‍ തീരുമാനമെടുക്കും.