അഞ്ജലി മേനോന്റെ പൃഥ്വീരാജ് ചിത്രം ജൂലൈ ആറിന് പ്രദര്‍ശനത്തിനെത്തും

 

പൃഥ്വീരാജിനെ നായകനാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത പുതിയ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.  ജൂലൈ 6-നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.  സാമൂഹ്യ മാധ്യമത്തിലൂടെ അഞ്ജലി മേനോന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

പാര്‍വതിയാണ് നായിക.  ഒരിടവേളയ്ക്കു ശേഷം നസ്രിയ അഭിനയിക്കുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.  പൃഥ്വീരാജിന്റെ സഹോദരിയായാണ് നസ്രിയ ചിത്രത്തില്‍ എത്തുന്നത്. രണ്ട് വ്യത്യസ്ത ലുക്കിലാണ് രാജ് അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്.