ദിലീപിനെതിരായ നടപടിക്കാര്യത്തില്‍ തീരുമാനം ജനറല്‍ ബോഡിക്ക് വിട്ട് അമ്മ എക്‌സിക്യൂട്ടീവ്; തീരുമാനം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് മോഹന്‍ലാല്‍

നടന്‍ ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ട് നടിമാര്‍ നല്‍കിയ കത്തില്‍ തീരുമാനം എടുക്കേണ്ടത് ജനറല്‍ ബോഡിയാണെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ .നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ലഭിച്ച നിയമോപദേശം കത്തുനല്‍കിയ നടിമാരെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നടിമാരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അമ്മ സംഘടനയുടെ അടിയന്തര യോഗം കൊച്ചിയില്‍ വിളിച്ചുചേര്‍ത്തത്.ദിലീപിനെതിരായ നടപടിയില്‍ സംഘടനയില്‍നിന്നു കൃത്യമായ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണു നടിമാര്‍ മൂന്നാമതും കത്തു നല്‍കിയത്. സംഘടനയില്‍ വച്ച നിര്‍ദേശങ്ങള്‍ക്ക് ഉടന്‍ മറുപടി വേണമെന്നാവശ്യപ്പെട്ട് നടി രേവതിയായിരുന്നു കഴിഞ്ഞ ദിവസം വീണ്ടും കത്ത് നല്‍കിയത്. ചൊവ്വാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം അറിയിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.

കോടതി കുറ്റ വിമുക്തനാക്കുന്നതുവരെ ആരോപണ വിധേയനായ നടന്‍ ദിലീപിനെ സംഘടനയിലേക്കു തിരിച്ചെടുക്കരുതെന്നാണു നടിമാര്‍ മുന്നോട്ടുവച്ച പ്രധാന നിര്‍ദേശം