കേരളത്തില്‍ ബി ജെ പി അകൗണ്ട് തുറക്കാനായി ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടും- അമിത്ഷാ

ഗാന്ധിനഗര്‍: കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുറക്കാനായി ശബരിമല വിഷയം ഉയര്‍ത്തികാട്ടും. വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കേരളത്തെ ഏറെ പ്രതീക്ഷയോടെ കാണുന്നത് എന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു ഇത്തവണ കേരളത്തില്‍ ബി.ജെ.പി കുറച്ചു സീറ്റുകളില്‍ അധികാരത്തില്‍വരും താമര വിരിയുകതന്നെ ചെയ്യുമെന്ന് അമിത് ഷാ ചൂണ്ടികാട്ടി. ഗാന്ധി നഗറില്‍ റോഡ് ഷോയ്ക്കിടെയാണ് അമിത്ഷാ ഇങ്ങനെ പറഞ്ഞത്.

ബിജെപി കേരളത്തില്‍ ഇത്തവണ എപ്പോഴത്തെക്കാളും മികച്ച മത്സരമാണകാഴ്ചവയ്ക്കുന്നത അതുകൊണ്ട് വലിയ പ്രതീക്ഷയാണ് ബിജെപി വെച്ചു പുലര്‍ത്തുന്നത്. തിരഞ്ഞെടുപ്പില്‍ ശബരിമല പ്രാചാരണ വിഷയമാക്കും’, അമിത് ഷാ പറഞ്ഞു.

റോഡ് ഷോയ്ക്ക് ശേഷം ഗാന്ധി നഗര്‍ ലോക്സഭാ മണ്ഡലത്തലേക്കുള്ള തന്റെ നാമനിര്‍ദേശ പത്രികയും ഷാ സമര്‍പ്പിച്ചു. പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി സംഘടിപ്പിച്ച റോഡ് ഷോ ബിജെപിയുടെ ശക്തിപ്രകടനം കൂടിയായി മാറി.