ജറുസലേമിലെ ആദ്യ വിദേശ എംബസി ഇന്ന് തുറക്കും

ജറുസലേം: ജറുസലേമില്‍ അമേരിക്കന്‍ എംബസി ഇന്ന് തുറക്കും.  നയതന്ത്രപരമായി ഏറെ പ്രത്യാഖാതങ്ങള്‍ ഉണ്ടാക്കുന്ന അമേരിക്കയുടെ ഈ തീരുമാനം ഇസ്രായേല്‍ രൂപീകരണത്തിന്റെ എഴുപതാം വാര്‍ഷികദിനത്തിലാണ്.  പാലസ്തീന് വൈകാരികമായി ബന്ധമുള്ള ജറുസലേമിനെ ട്രംപ് ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതോടെ ഇവിടെ പ്രക്ഷോപങ്ങള്‍ ആരംഭിച്ചു.  എംബസിക്കെതിരെ പാലസ്തീന്‍ സംഘടനകള്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതോടെ ഈ മേഖല സംഘര്‍ഷ ഭീതിയിലായി.

ജറുസലേമില്‍ ഇതുവരെയും മറ്റൊരു രാജ്യത്തിന്റെയും എംബസി പ്രവര്‍ത്തിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പും പ്രതിഷേധവും അവഗണിച്ചാണ് ട്രംപിന്റെ നീക്കം.  യു.എസ്. അംബാസിഡര്‍ ഡേവിഡ് ഫ്രീമാന്റെ നേതൃത്വത്തിലുള്ള ചെറുസംഘമാണ് ജറുസലേമിലേക്ക് മാറുന്നത്.  തെക്കന്‍ ജെറുസലേമിലെ അര്‍നോനയില്‍ പ്രവര്‍ത്തിക്കുന്ന യു.എസ്. കോണ്‍സുലേറ്റിലേക്കാണ് താല്ക്കാലികമായി എംബസി മാറ്റുന്നത്.

ഇന്ത്യന്‍ സമയം 6.30നാണ് ചടങ്ങുകള്‍.  ഉദ്ഘാടന ചടങ്ങില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ട്രംപ് സംസാരിക്കും.  രാജ്യത്തിന്റെ പ്രതിനിധിയായ ജൂത വിഭാഗത്തില്‍പെട്ട ക്രൂഷ്‌നറെ ട്രംപ് നിയോഗിച്ചു.  ട്രംപിന്റെ മകള്‍ ഇവാന്‍കാ ട്രംപും ഭര്‍ത്താവ് ജാറെഡ് ക്രൂഷ്‌നറും ജറുസലേമില്‍ എത്തിയിട്ടുണ്ട്.