തിയറ്ററുകളിൽ കയ്യടി നേടി ആടൈ; പ്രേക്ഷകരുടെ അഭിപ്രായം അറിയാൻ വേഷം മാറി അമല പോൾ

അപ്രതീക്ഷിതമായ റീലിസ് പ്രതിസന്ധിക്കൊടുവിൽ അമല പോൾ ചിത്രം ആടൈ തിയറ്ററുകളിൽ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. തന്റെ അഭിനയ ജീവിതത്തിലെ ഏറെ നിര്‍ണായകമായ ചിത്രമായാണ് അമല ആടൈയെ കാണുന്നത്. അതു ശരിവയ്ക്കുന്ന പ്രതികരണങ്ങളാണ് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ചിത്രത്തിനു ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങൾ അറിയാൻ തീയേറ്ററിൽ നേരിട്ട് എത്തുകയാണ് അമല പോൾ.

സിനിമ കണ്ടിറങ്ങിയവരോട് അഭിപ്രായം ചോദിക്കാൻ റിപ്പോർട്ടറുടെ വേഷത്തിൽ തൊപ്പി ധരിച്ച് മുടി മുറിച്ചാണ് അമല എത്തിയത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സിനിമ കണ്ടവരൊക്കെ അമല പോളിന്റെ അഭിനയത്തെ വാനോളം അഭിനന്ദിക്കുന്നത് വീഡിയോയിൽ കാണാം. സംവിധായകൻ രത്നകുമാറും താരങ്ങളായ രോഹിത്തും ഗോപിയും അമലയ്ക്കൊപ്പം എത്തിയിരുന്നു