അലന്‍ ഷുഹൈബും താഹയും ജയില്‍ മോചിതരായി

തൃശൂര്‍: മാസങ്ങള്‍ നീണ്ട ജയില്‍ വാസത്തിന് ശേഷം അലന്‍ ഷുഹൈബും താഹയും ജയില്‍ മോചിതരായി. 10 മാസത്തിന് ശേഷമാണ് ഇവര്‍ക്ക് ജാമ്യം
ലഭിച്ചത്. വിയ്യൂര്‍ ജയിലിലായിരുന്നു ഇവരെ പാര്‍പ്പിച്ചിരുന്നത്. പന്തീരാങ്കാവ് യുഎപിഎ കേസില്‍ കൊച്ചി എന്‍ഐഎ കോടതിയാണ് ഇരുവര്‍ക്കും ജാമ്യം
അനുവദിച്ചത്. ഏപ്രിലില്‍ എന്‍ഐഎ കേസില്‍ കുറ്റപത്രം നല്‍കിയിരുന്നു. ഉപാധികളോടെയാണ് ഇവര്‍ക്ക് ജാമ്യം നല്‍കിയിരിക്കുന്നത്.