മെഡിസിന്‍, എഞ്ചിനീയറിങ് തുടങ്ങിയ കോഴ്‌സുകള്‍ ഇന്ത്യന്‍ ഭാഷയില്‍ പഠിപ്പിക്കണം: വെങ്കയ്യ നായിഡു

ഭോപ്പാല്‍: മെഡിസിന്‍, എഞ്ചിനീയറിങ് തുടങ്ങിയ കോഴ്‌സുകള്‍ ഇന്ത്യന്‍ ഭാഷയില്‍ പഠിപ്പിക്കണമെന്ന് ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മെഡിസിനും എഞ്ചിനീയറിങ്ങും അടക്കമുള്ള വിഷയങ്ങള്‍ വരും നാളില്‍ ഹിന്ദിയിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും പഠിപ്പിക്കണം.  ഇംഗ്ലീഷ് പഠിക്കണം ഇതിനുതാന്‍ എതിരല്ല.  എന്നാല്‍ സ്വന്തം ഭാഷയില്‍ കാര്യങ്ങള്‍ പഠിക്കാന്‍ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

ജോലി ലഭ്യത ഉറപ്പുവരുത്തിയാണ് ബ്രിട്ടീഷുകാര്‍ തങ്ങളുടെ ഭാഷ ഇവിടെ ഉറപ്പിച്ചത്.  മാതൃഭാഷകള്‍ പഠിക്കുന്നത് പ്രോത്സാഹിപ്പിച്ചില്ലെങ്കില്‍ ഇനി വരുന്ന തലമുറയ്ക്ക് സ്വന്തം മാതൃഭാഷ സംസാരിക്കാന്‍ പോലും കഴിയില്ലെന്നും വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.