സി സി ടി വിയിൽ പതിഞ്ഞത് അന്യഗ്രഹ ജീവികളോ? സാങ്കല്പിക അന്യഗ്രഹ ജീവികളുടെ അതെ രൂപത്തിൽ ഓടി നടക്കുന്ന ആ ജീവി ഏത്?

വാഷിങ്ടൺ: അന്യഗൃഹ ജീവികൾ ഉണ്ടോ ഇല്ലയോ എന്നുള്ളത് ഇപ്പോഴും ശാസ്ത്രലോകത്തിന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ചില തെളിവുകളും സൂചനകളും ഇത് സംബന്ധിച്ച് ലഭിക്കാറുമുണ്ട്. അത്തരത്തിൽ ഫേസ്ബുക്കിൽ ഒരു വീഡിയോ വൈറലായി ഇരിക്കുകയാണ്. നീണ്ട ചെവിയും വളഞ്ഞ കാലുകളുമുള്ള ഒരു ജീവിയുടെ സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞിരിക്കുകയാണ്.

അമേരിക്കയിലെ ഒരു വീട്ടിലെ സിസിടിവിയിലാണ് അന്യ​ഗ്രഹ ജീവിയെന്ന് തോന്നിക്കുന്ന രൂപത്തിലുള്ള ഒരു ജീവി ഓടിനടക്കുന്നത് കണ്ടത്. അത് അന്യ​ഗ്രഹ ജീവിയാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വിവിയാൻ ​ഗോമസ് എന്ന യുവതിയാണ് തന്റെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ് ജീവിയുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചത്. ”ഞായറാഴ്ച രാവിലെ ഉറക്കമെഴുന്നേറ്റ് ക്യാമറയിൽ നോക്കിയപ്പോഴാണ് ഞാൻ ഈ ദൃശ്യങ്ങൾ കാണുന്നത്. ആദ്യം വീടിന്റെ മുൻവാതിലിനു മുന്നിലൂടെ നടന്നുനീങ്ങുന്ന നിഴലാണ് ശ്രദ്ധിച്ചത്, പിന്നാലെയാണ് അത്‍ഭുത ജീവി നടന്നുവന്നത്. മറ്റു രണ്ടു ക്യാമറകളിൽ എന്തോ കാരണത്താൽ ഈ ദൃശ്യം പതിഞ്ഞിട്ടില്ല. മറ്റാരുടെയെങ്കിലും വീട്ടിലെ ക്യാമറയിൽ ഈ ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്നു അറിയില്ല,” എന്ന കുറിപ്പോടെയായിരുന്നു വിവിയൻ ഗോമസ് വീഡിയോ പങ്കുവച്ചത്.

വീഡിയോ നിരവധി പേർ കാണുകയും, ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത് എന്താണെന്ന് കണ്ടെത്താനുള്ള തിരച്ചിലിലാണ് സോഷ്യൽമീഡിയ.