‘മൻ കി ബാത്തിന്റെ അവസാന എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത് ടിവിയില്‍’ മോദിയുടെ വാർത്താ സമ്മേളനത്തെ പരിഹസിച്ച് അഖിലേഷ്

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്ന മോദിയെ പരിഹസിച്ച് എസ്.പി നേതാവ് അഖിലേഷ് യാദവ്. മന്‍ കി ബാത്തിന്റെ അവസാന എപ്പിസോഡ് റേഡിയോയില്‍ പ്രക്ഷേപണം ചെയ്യുന്നതിന് പകരം ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തു എന്നതാണ് വാര്‍ത്താസമ്മേളനം എന്ന പേരില്‍ നടന്നതെന്ന് അഖിലേഷ് പരിഹസിച്ചു.

ട്വിറ്ററിലൂടെയായിരുന്നു അഖിലേഷിന്റെ വിമര്‍ശം. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേട്ട് അച്ചടക്കമുള്ള സൈനികന്‍ നിശബ്ദനായി ഇരിക്കുകയായിരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.