ഇരട്ടവേശത്തില്‍ തിളങ്ങാനായി വീണ്ടും ‘തല ‘

 

തല അജിത്ത് ഇരട്ടവേശത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് വിശ്വാസം. ശിവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലെത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. എന്നാല്‍ തല നരയ്ക്കാത്ത ലുക്കിലും അജിത് ചിത്രത്തിലുണ്ടെന്നാണ് പറയുന്നത്.

നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തില്‍ ചെന്നൈ റൈഫിള്‍ ക്ലബ്ബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. ആരാധകര്‍ക്ക് പ്രിയപ്പെട്ട തല ഒരു പാട്ടും ഇതില്‍ ആലപിക്കുന്നുണ്ട്.